Monday, February 3, 2020

പരിസ്ഥിതി ദിനം

07 / 06 / 2019  പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചുള്ള പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തി. വാർഡ് കൗൺസിലർ സുജീഷ് വൃക്ഷതൈ വിതരണം ചെയ്തുകൊണ്ട് ഉദ്‌ഘാടനം ചെയ്തു. അതിനുശേഷം പ്രകൃതിസംരക്ഷണ സംഘം അനീഷ് ഉലഹന്നാൻ പ്രകൃതി സംരക്ഷണത്തെ കുറിച്ച കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി. ആയുർവേദ മെഡിക്കൽ ഓഫ് ഇന്ത്യയുടെ കുന്നംകുളം അംഗം DR ഹനിനി 'ആയുർവേദ രീതികളും ജീവിത രീതിയും' എന്ന വിഷയത്തെ കുറിച്ച വിശദീകരിക്കുകയും ചെയ്തു. പരിപാടിയിൽ രക്ഷിതാക്കളും പൂർവ്വ വിദ്യാർത്ഥികളും പങ്കെടുത്തു.

പ്രവേശനോത്സവം

വേനൽ അവധിക്ക് ശേഷം ജൂൺ 06/ 06 / 2019 സ്കൂൾ തുറന്നു. BRC തലത്തിലുള്ള പ്രവേശനോത്സവം വളരെ വിപുലമായി  തന്നെ നടന്നു. കുന്നംകുളം നഗരസഭാ ചെയർമാൻ സീത രവീന്ദ്രൻ ആണ് പരിപാടികൾ ഉദ്‌ഘാടനം ചെയ്തത്. മുൻസിപ്പൽ കൗൺസിലർ സുജീഷ് അധ്യക്ഷ സ്ഥാനം വഹിച്ചു. പ്രവേശനോത്സവ സന്ദേശം നൽകിയത് ചൊവ്വന്നൂർ BPO ജോൺ പുലിക്കോട്ടിൽ സർ ആയിരുന്നു. കുട്ടികൾക്കുള്ള പഠനോപകരണ വിതരണം വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ മിസ്ഹാസെബാസ്ട്യൻ നിർവഹിച്ചു. സ്കൂളിന്റെ നൂറാം വാർഷികത്തിന്റെ ഉദ്‌ഘാടനവും ഇന്നേ ദിവസം തന്നെ നിർവഹിച്ചു.

ചന്ദ്രദിനം



ചന്ദ്ര ദിനത്തോടനുബന്ധിച് രാവിലെ അസംബ്ലിയിൽ ചന്ദ്രദിനത്തെകുറിച്ച ഒരു കുറിപ്പ് വായിച്ചു. ചന്ദ്രദിനത്തോടനുബന്ധിച്ചു്  LP, UP ക്ലാസ്സുകളിൽ പതിപ്പ് മത്സരം നടത്തി. രണ്ടു വിഭാഗത്തിലെ വിജയികളെ പ്രഖ്യാപിക്കുകയും ചെയ്തു. 23 / 07 / 2019 ചന്ദ്ര ദിനത്തോടനുബന്ധിച്ചു LP, UP ക്ലാസ്സുകളിൽ ക്വിസ് നടത്തി. ഉച്ചതിഞ്ഞു 4 മണിക്ക് സ്കൂളിന്റെ നൂറാം വാർഷികത്തോട് അനുബന്ധിച്ചു് എല്ലാ സമിതിയുടെയും മീറ്റിംഗ് കൂടി. 

വായന ദിനം



വായന ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച അസംബ്ലിയിൽ റെജി മാഷ് 19 / 06 / 2019 വളരെ വ്യക്തമായി പറയുകയും ജൂൺ 19 മുതൽ ജൂലൈ 07 വരെ ആഘോഷിക്കുന്ന വായന പക്ഷാചരണത്തിന്റെ ഭാഗമായി നടത്താൻ ഉദ്ദേശിക്കുന്ന പരിപാടികളെ കുറിച്ച വ്യക്തമാക്കുകയും ചെയ്തു. അതിനു ശേഷം തിരഞ്ഞെടുക്കപ്പെട്ട വായനകുറിപ്പുകൾ വിദ്യാർത്ഥികൾ അസംബ്ലിയിൽ ചെയ്തു. ഉച്ചക്ക്  2 മണിക്ക്  ഈ വർഷത്തെ ആദ്യത്തെ ജനറൽ PTA കൂടി ആർത്താറ്റ്‌ പ്രൈമറി ഹെൽത് സെന്ററിലെ DR പ്രസന്നൻ സർ മഴക്കാല രോഗങ്ങളെ കുറിച്ച വ്യക്തമായ ധാരണ നൽകി. 2018-19 വർഷത്തെ PTA പിരിച്ചു വിടുകയും പുതിയ അംഗങ്ങളെ തിരഞ്ഞെടുക്കുകയും ചെയ്തു. 20/06/2019 നു വായന പക്ഷാചരണത്തിന്റ ഭാഗമായി എഴുത്തുപെട്ടി സ്ഥാപിച്ചു.

Sunday, February 2, 2020

ലോക ലഹരിവിരുദ്ധ ദിനം

ലോക ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ചു അസംബ്ലിയിൽ കുട്ടികൾക്ക് പ്രഭാവതി ടീച്ചർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ലഹരികൾ വര്ജിക്കേണ്ടതിന്റെ ആവശ്യകത കുട്ടികൾക്ക് പറഞ്ഞു കൊടുക്കുകയും ചെയ്തു. ഉച്ചക്ക് 3 :30 ന് വായനപക്ഷാചരണത്തിന്റെ ഭാഗമായി 'അമ്മ വായന' സംഘടിപ്പിക്കുകയുണ്ടായി പുസ്തകവായനയുടെ പ്രാധാന്യത്തെ കുറിച്ച അമ്മമാർക്ക് റെജി മാഷ് പറഞ്ഞു കൊടുത്തു.

ഓണാഘോഷപരിപാടികൾ നടന്നു

                                

                               



                                    5 -09-2019 ചൊവ്വാഴ്ച സ്കൂളിൽ ഓണം ആഘോഷിച്ചു. രാവിലെ കൃത്യം 10 മണിക്ക് സ്കൂളിൽ ഓണാഘോഷപരിപാടികൾ ആരംഭിച്ചു. ക്ലാസ് അടിസ്ഥാനത്തിൽ പൂക്കളമൽസരം നടത്തി. കുട്ടികൾക്കായി വിവിധതരം കലാപരിപാടികൾ നടത്തി. ഓണപ്പാട്ടുകൾ ക്ലാസ് അടിസ്ഥാനത്തിൽ കുട്ടികൾ പാടി . സുന്ദരിക്ക് പൊട്ടുതൊടൽ, കുപ്പിയിൽ വെള്ളം നിറക്കൽ, കസേരകളി, വടംവലി, ബലൂൺ പൊട്ടിക്കൽ, താവളച്ചാട്ടം തുടങ്ങിയ പരിപാടികൾ നടന്നു. മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും പ്രോത്സാഹന സമ്മാനങ്ങൾ നൽകി. എല്ലാ അധ്യാപകരും വിദ്യാർത്ഥികളും ഒരുപോലെ ഓണാഘോഷ പരിപാടിയിൽ പങ്കെടുത്തു.

A Child Welfare Socio-programe

    17-01-2020 ശനിയാഴ്ച്ച ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സാമൂഹികപരമായ മൂല്യങ്ങൾ വളർത്തുന്നതിനു വേണ്ടി കുട്ടികൾക്കായി ക്ലാസ്സ് സംഘടിപ്പിച്ചു. പളുങ്ക് എന്നായിരുന്നു പരിപാടിയുടെ പേര് ഹോപ്പ് ടു ഓൺ എന്നാണ് അവരെ വിശേഷിപ്പിക്കുന്നത്. രാവിലെ കൃത്യം 10  മണിക്ക് തന്നെ പരിപാടികൾ ആരംഭിച്ചു. ഇതിനായി സ്കൂളിലെ പ്രധാന അധ്യാപികയായ ശൈലജ മാഡം അധ്യക്ഷ പ്രസംഗം നടത്തി. ക്രൈസ്റ്റ് കോളേജിലെ വിദ്യാർത്ഥിയായ അഞ്ജലി പളുങ്ക് എന്ന പരിപാടിയെ കുറിച്ച് പറയുകയും അതിന്റെ പ്രാധാന്യം മനസ്സിലാക്കി തരുകയും ചെയ്തു. ശേഷം ഈ ഗ്രൂപ്പിലെ എല്ലാ അംഗങ്ങളെയും പരിചയപ്പെടുത്തി പരിപാടി ആരംഭിച്ചു. കുട്ടികൾക്ക് പാഠപുസ്തകത്തിന്നപ്പുറം എങ്ങനെ രസകരമായി പഠിക്കാം എന്നതായിരുന്നു ഇതിന്റെ പ്രധാന ലക്ഷ്യം.കുട്ടികൾക്ക് വളരെ കൗതുകവും ജിജ്ഞാസയും വളർത്തുന്ന കളികൾ ഇതിൽ ഉൾപ്പെട്ടിരുന്നു.