A Child Welfare Socio-programe
17-01-2020
ശനിയാഴ്ച്ച ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിലെ വിദ്യാർത്ഥികളുടെ
നേതൃത്വത്തിൽ സാമൂഹികപരമായ മൂല്യങ്ങൾ വളർത്തുന്നതിനു വേണ്ടി കുട്ടികൾക്കായി
ക്ലാസ്സ് സംഘടിപ്പിച്ചു. പളുങ്ക് എന്നായിരുന്നു പരിപാടിയുടെ പേര് ഹോപ്പ്
ടു ഓൺ എന്നാണ് അവരെ വിശേഷിപ്പിക്കുന്നത്. രാവിലെ കൃത്യം 10 മണിക്ക് തന്നെ
പരിപാടികൾ ആരംഭിച്ചു. ഇതിനായി സ്കൂളിലെ പ്രധാന അധ്യാപികയായ ശൈലജ മാഡം
അധ്യക്ഷ പ്രസംഗം നടത്തി. ക്രൈസ്റ്റ് കോളേജിലെ വിദ്യാർത്ഥിയായ അഞ്ജലി
പളുങ്ക് എന്ന പരിപാടിയെ കുറിച്ച് പറയുകയും അതിന്റെ പ്രാധാന്യം മനസ്സിലാക്കി
തരുകയും ചെയ്തു. ശേഷം ഈ ഗ്രൂപ്പിലെ എല്ലാ അംഗങ്ങളെയും പരിചയപ്പെടുത്തി
പരിപാടി ആരംഭിച്ചു. കുട്ടികൾക്ക് പാഠപുസ്തകത്തിന്നപ്പുറം എങ്ങനെ രസകരമായി
പഠിക്കാം എന്നതായിരുന്നു ഇതിന്റെ പ്രധാന ലക്ഷ്യം.കുട്ടികൾക്ക് വളരെ
കൗതുകവും ജിജ്ഞാസയും വളർത്തുന്ന കളികൾ ഇതിൽ ഉൾപ്പെട്ടിരുന്നു.
No comments:
Post a Comment